Diocese of Irinjalakkuda

07-08-2026

17-ാം രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം

17-ാം രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം
 
ഇരിങ്ങാലക്കുട രൂപതയുടെ 17-ാം പാസ്റ്ററൽ കൗൺസിൽ സമ്മേളനം 2026 ആഗസ്റ്റ് 8-ന് ശനിയാഴ്ചരാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ രൂപതാഭവനിൽ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവിന്റെ അധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്യും.  
 
“AI യുഗവും മനുഷ്യ മഹത്വവും” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള  വിഷവതാരണം CBCI Doctrinal Commission സെക്രട്ടറി ഫാ. ഡോ. തോമസ് വടക്കേൽ, സെന്റ്റ് പോൾസ് മൈനർ സെമിനാരി റെക്‌ടർ
ഫാ. ഡോ. ലിന്റോ കുറ്റിക്കാടൻ, സെൻ്റ് ജോസഫ് കോളേജ് ഫോർമർ പ്രിൻസിപാൾ, സഹൃദയ ടെക് പ്രതിനിധി ശ്രീമതി ഡിംബിൾ റിഷൻ, ജീസസ് യൂത്ത് രൂപത പ്രസിഡൻ്റ്, ശ്രീ. ജെറിൻ കെ.ജെ. എന്നിവർ സംസാരിക്കുകയും “ക്രൈസ്തവ സമുദായ ശാക്തീകരണം ഒരു നല്ല നാളേയ്ക്കായി” എന്ന വിഷയത്തിൽ ഫൊറോന തലത്തിലുള്ള നിർദ്ദേശങ്ങളുടെ അവതരണവും നടക്കും.തുടർന്നു  2024 ജനുവരി 1 മുതൽ 2026 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ സാമൂഹിക, സാംസ്കാരിക മേഖലകളിലും അന്തർദേശീയ, ദേശീയ, സംസ്ഥാന, കത്തോലിക്കാ സഭാ തലങ്ങളിലുമായി പുരസ്കാരങ്ങൾ നേടിയവരെ സമ്മേളനത്തിൽ അനുമോദിക്കുകയും  ചെയ്യുന്നു. 
 
രൂപത പാസ്റ്ററൽ കൗൺസിൽ ഭാരവാഹകളും, അംഗങ്ങളും പങ്കെടുക്കുന്നതായിരിക്കും.