Diocese of Irinjalakkuda

08-07-2026

മാധ്യമരംഗത്ത് വേഗതയേക്കാൾ പ്രാധാന്യം സത്യത്തിന്: ബിഷപ് മാർ പോളി കണ്ണൂക്കാടൻ

മാധ്യമരംഗത്ത് വേഗതയേക്കാൾ പ്രാധാന്യം സത്യത്തിന്: ബിഷപ് മാർ പോളി കണ്ണൂക്കാടൻ

ഇരിങ്ങാലക്കുട: മാധ്യമരംഗത്ത് വേഗതയേക്കാൾ പ്രാധാന്യം സത്യത്തിനാണെന്ന് ബിഷപ് മാർ പോളി കണ്ണൂക്കാടൻ. ഇരിങ്ങാലക്കുട രൂപത മന്ദിരത്തിൽ മാധ്യമപ്രവർത്തകരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്. ദുരിതം അനുഭവിക്കുന്നവരുടെ ശബ്ദം സമൂഹത്തിൽ എത്തിക്കാനും നന്മയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് പകരാനും മാധ്യമപ്രവർത്തകർ നടത്തുതന്ന സേവനം അഭിനന്ദനാർഹമാണ്.

ഒരു മാധ്യമപ്രവർത്തകൻ്റെ ദൗത്യം വാർത്ത കണ്ടെത്തുക മാത്രമല്ല സത്യം കണ്ടത്തുകയും അത് ഉത്തരവാദിത്വത്തോടുകൂടെ ജനങ്ങളിലേക്ക് എത്തിക്കുകയുമാണെന്ന് ബിഷപ് കൂട്ടിച്ചേർത്തു. രൂപത വികാരി ജനറാൾമാരായ മോൺ. ജോസ് മാളിയേക്കൽ, മോൺ.വിൽസൺ ഈരത്തറ, മോൺ. ആന്റു ആലപ്പാടൻ, പിആർഒമാരായ ഫാ. ജിനോ മാളക്കാരൻ, ജോസ് തളിയത്ത്, ദീപിക സീനിയർ സബ്എഡിറ്റർ സെബി മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.