20-06-2026
മാർ ജെയിംസ് പഴയാറ്റിൽ പിതാവിൻ്റെ 10-ാം ചരമവാർഷികം
2026 ജൂലൈ 10 വെള്ളി രാവിലെ 10.30ന് ഇരിങ്ങാലക്കുട സെന്റ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ വച്ച് വി. കുർബാനയോടും ഒപ്പീസ് പ്രാർത്ഥനയോടും കൂടി അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിൻ്റെ അനുസ്‌മരണ ചടങ്ങുകൾ നടത്തപ്പെടുന്നു. നമ്മുടെ രൂപതയിലെ എല്ലാ വൈദികരും, സന്യാസ വൈദികരും, ബ്രദേഴ്സും, സന്യസിനി സമൂഹങ്ങളുടെ പ്രൊവിൻഷ്യൽ സുപ്പീരിയേഴ്‌സും, കൗൺസിലേഴ്സും, സന്യാസിനി ഭവനങ്ങളിലെ സുപ്പീരിയേഴ്‌സും, സെമിനാരിക്കാരും, ഓരോ ഇടവകയിലെ കൈകകാരന്മാരും, പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും, കുടുംബകൂട്ടയ്‌മയുടെ രൂപത-ഫൊറോന ഭാരവാഹികൾ, ഇടവക കേന്ദ്രസമിതി ഭാരവാഹികളായ അഞ്ചുപേരും, രൂപത ഏകോപന സമിതി അംഗങ്ങൾ, ദൈവാലയ ശുശ്രൂഷികൾ, പഴയാറ്റിൽ കുടുംബത്തിലെ അംഗങ്ങൾ എന്നിവരും പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം നമ്മുടെ രൂപതയിലെ എല്ലാ ഇടവകകളിലും അഭിവന്ദ്യ ജെയിംസ് പിതാവിന്റെ അനുസ്മരണാർത്ഥം ദിവ്യബലിയും ഒപ്പീസും നടത്തേണ്ടതാണ്.