13-03-2026
ക്രൈസ്തവരോടു തുടരുന്ന വിവേചനത്തിനെതിരെ അഞ്ച് കത്തോലിക്കാ രൂപതകളുടെ സംയുക്ത വൈദിക സമിതി
ഇരിങ്ങാലക്കുട: ക്രൈസ്‌തവ ന്യൂനപക്ഷ സമൂഹത്തോട് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തുടരുന്ന വിവേചനവും അനീതിയും അവസാനിപ്പിക്കണമെന്നും പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നും തൃശ്ശൂർ അതിരൂപതാ പ്രോവിൻസിലെ അഞ്ച് രൂപതകളുടെ സംയുക്ത വൈദിക സമിതി സമ്മേളനം ആവശ്യപ്പെട്ടു. സീറോ മലബാർ സഭയിൽ പ്രഖ്യാപിച്ചി ട്ടുള്ള സമുദായ ശക്തീകരണ വർഷാചരണത്തിൻ്റെ ഭാഗമായി, മാർച്ച് 12-ാം തീയതി, വ്യാഴാഴ്ച, കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസിൽ നടന്ന യോഗം കേരളത്തിലെ ക്രൈസ്തവർ, പ്രത്യേകിച്ച് കത്തോലിക്കാ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളും വിശദമായി ചർച്ച ചെയ്‌തു. അടുത്ത വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധി കാരത്തിലേറിയാൽ ക്രൈസ്‌തവ സമൂഹം വർഷങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ എന്തു നട പടി സ്വീകരിക്കുമെന്ന് രാഷ്ട്രീയ കക്ഷികൾ വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്‌ത യോഗ ത്തിൽ, തൃശ്ശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായിരുന്നു. മാർ പോളി കണ്ണൂ ക്കാടൻ (ഇരിങ്ങാലക്കുട), മാർ പീറ്റർ കൊച്ചുപുരയ്ക്കൽ (പാലക്കാട്), മാർ പോൾ ആലപ്പാട്ട് ( രാമ നാഥപുരം), മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ (ഹൊസൂർ), മാർ ബോസ്കോ പുത്തൂർ (മെൽബൺ-ഓസ്ട്രേലിയ), വിവിധ രൂപതകളിലെ വികാരി ജനറാൾമാർ, കൂരിയ ഭാരവാഹികൾ, പ്രെസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. റവ. ഡോ. ജെയിംസ് കൊക്കാവ യലിൽ, റവ. ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, ഡോ. മേരി റെജീന, പ്രൊഫ. കെ.എം. ഫ്രാൻസീസ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.
ക്രൈസ്‌തവർ നേരിടുന്ന പ്രശ്‌നങ്ങളിൽ രാഷ്ട്രീയ കക്ഷികൾ സ്വീകരിച്ചു പോരുന്ന അലംഭാവവും തണുപ്പൻ നയവും സമ്മേളനം ചർച്ച ചെയ്‌തു. മലയോര കർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന ജീവന്മ രണ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ പോലും കാര്യമായി ചർച്ച ചെയ്യപ്പെടുന്നില്ല. കർഷക മരണങ്ങൾ തുടരുന്നു. കാർഷികോല്‌പന്നങ്ങളുടെ വില തകർച്ചയും വന്യജീവി ആക്രമണങ്ങളും കടക്കെണിയും അവഗണിക്കപ്പെടുകയാണ്. ഇടതുപക്ഷ സർക്കാരിൻ്റെ മദ്യനയം കുടുംബങ്ങളെ തകർക്കുന്നതും വഞ്ചനാപരവും തിരുത്തപ്പെടേണ്ടതുമാണെന്ന് യോഗം വിലയിരുത്തി.
ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് പുറത്തുവിട്ട നടപടിയെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് കൈകഴുകുന്ന നട പടിയാണോ എന്ന് ആശങ്കയുണ്ട്. അതിലെ ശുപാർശകൾ സമയബന്ധിതമായി നടപ്പാക്കാനുള്ള ഇച്ഛാശക്തി ഇനിയും പ്രകടമാക്കേണ്ടിയിരിക്കുന്നു. അധികാരത്തിൽ ഇരിക്കുന്നവരും ഭരണം പ്രതീ ക്ഷിക്കുന്നവരുമായ രാഷ്ട്രീയ കക്ഷികൾ ഇക്കാര്യത്തിൽ എന്തുചെയ്യുമെന്നറിയാൻ ക്രൈസ്തവ സമൂഹത്തിന് അവകാശമുണ്ട്; ആകാംക്ഷയുണ്ട്.
ഭരണഘടന ഉറപ്പ് നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ അടിത്തറയിൽ പ്രവർത്തിക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ കക്ഷിഭേദമെന്യ കാലാകാലങ്ങളായി സ്വീക രിച്ച് പോരുന്ന വിവേചനവും ചിറ്റമ്മനയവും ഇന്നും തുടരുന്നതിൽ സമ്മേളനം ആശങ്ക രേഖപ്പെടു ത്തി. അധ്യാപക ഭിന്നശേഷി നിയമനത്തിൽ നീണ്ടു നിന്ന പോരാട്ടങ്ങളുടെ ഫലമായി ഏറെ വൈകി ചില ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ക്രൈസ്‌തവ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുള്ള വിവേ ചനവും ശത്രുതാപരമായ സമീപനവും ഇന്നും തുടരുകയാണ്. ഈ അവസ്ഥ അംഗീകരിക്കാനാവി ല്ലെന്നും ക്രൈസ്‌തവ ന്യൂനപക്ഷ അവകാശങ്ങൾ പിൻ വാതിലിലൂടെ കവർന്നെടുക്കാനുള്ള ശ്രമ ങ്ങൾ ഉപേക്ഷിക്കണമെന്നും സംയുക്ത വൈദികസമിതി യോഗം ആവശ്യപ്പെട്ടു.